ഗബ്രിയേല്‍ ഗാര്‍സിയ മാർക്വസ് എഴുതിയ "A Very Old Man with Enormous Wings" എന്ന കഥയുടെ പഠന കുറിപ്പ്
ഈ കഥ മായാജാലപരമായ യാഥാര്‍ത്ഥ്യത്തിന്റെ (Magical Realism) മികച്ച ഉദാഹരണമാണ്.
I. പശ്ചാത്തലവും സന്ദര്‍ഭവും:
- ലേഖകൻ: ഗബ്രിയേല്‍ ഗാര്‍സിയ മാർക്വസ് (1927–2014), മായാജാല യാഥാര്‍ഥ്യത്തിലെ മികവുള്ള നോബല്‍ സമ്മാന ജേതാവായ കൊളംബിയന്‍ എഴുത്തുകാരന്‍ ആയിരുന്നു .
- ശൈലി: Magical Realism – യാഥാര്‍ഥ്യാത്മകമായ കഥകളില്‍ അസാധാരണ ഘടകങ്ങളെ പ്രത്യക്ഷപ്പെടുത്തുന്നത് ആണ് മാന്ത്രിക യാഥാർഥ്യം , തന്മൂലം കഥാപാത്രങ്ങള്‍ സ്വാഭാവികമായി അംഗീകരിക്കുന്നു.
- സ്ഥലം: കൃത്യമായി ഒരു പേര് പറഞ്ഞിട്ടില്ലാത്ത, എന്നാൽ ദാരിദ്ര്യപീഡിതമായ ലാറ്റിൻ അമേരിക്കൻ തീരഗ്രാമം .സമയാതീതത്വവും സർവസാധാരണത്വവും നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
- പ്രസിദ്ധീകരണം: 1955-ല്‍ (Leaf Storm and Other Stories എന്ന സമാഹാരത്തിന്റെ ഭാഗം).
II. കഥാസാരാംശം (സംക്ഷിപ്തം):
- പെലായോയും എലിസെന്റയും അവരുടെ വീടിന്റെ തോട്ടത്തിൽ ഒരു വലിയ ചിറകുള്ള വൃദ്ധൻ കിടക്കുന്നത് കണ്ടെത്തുന്നു.
- ആദ്യം അയാൾ കപ്പൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു കടലില്‍ നിന്നും കയറിവന്ന നാവികനെന്ന് കരുതുന്നു, എന്നാല്‍ പിന്നീട് അദ്ദേഹത്തിന് ചിറകുണ്ടെന്ന് മനസ്സിലാക്കുന്നു.
- ഗ്രാമവാസികള്‍ ആശ്ചര്യചകിതരായി അദ്ദേഹത്തെ ദൂതനോ അതോ രാക്ഷസനോ എന്നു വിചാരിക്കുന്നു. പെലായോയും എലിസെന്റയും അദ്ദേഹത്തെ കാണുന്നതിന് ഗ്രാമവാസികളിൽ നിന്നും പണം ഈടാക്കി വലിയ ലാഭം സമ്പാദിക്കുന്നു.
- വൃദ്ധനെ കോഴി കൂട്ടിൽ കിടത്തുന്നു, അയാളെ സംശയത്തോടെയും ജിജ്ഞാസയും അവഗണനയും കലർന്ന നിരാകരണത്തോടെയും കാണുന്നു.
- അങ്ങനെയിരിക്കെ അതുവഴി വന്ന ഒരു സഞ്ചരിക്കുന്ന വിചിത്ര ജീവി പ്രദർശന സംഘത്തിലെ ചിലന്തി സ്ത്രീ ഗ്രാമവാസികളുടെ കൂടുതല്‍ ശ്രദ്ധ പിടിച്ചു പറക്കുന്നു.
- കാലക്രമേണ വൃദ്ധന്റെ ആരോഗ്യം നശിക്കുന്നു , എന്നാല്‍ ചിറകുകള്‍ വീണ്ടും വളരാന്‍ തുടങ്ങുന്നു.
- ഒടുവില്‍, അദ്ദേഹം പറന്ന് പോയി, എലിസെന്റക്ക് അത് വലിയ ആശ്വാസം നൽകുന്നു .
III. പ്രധാന കഥാപാത്രങ്ങള്‍:
- വലിയ ചിറകുള്ള വൃദ്ധന്‍:
- ഒരു അജ്ഞാതമായ വ്യക്തിത്വം. രൂപം ഭൗതികം അല്ലെങ്കിലും പെരുമാറ്റം മനുഷ്യസമാനമാണ്. സംസാരശേഷിയില്ലാത്തതിനാല്‍ സാമൂഹികമായി വേറിട്ടു നിലകൊള്ളുന്നു. അസാധാരണത്വം സാധാരണത്വത്തിലേക്ക് കടന്നുവരുന്നതിന്റെ പ്രതീകമാണ് അയാൾ .
- പെലായോ:
- പ്രായോഗികനും പണം ആഗ്രഹിക്കുന്നതുമായ ഗ്രാമവാസി. വൃദ്ധനെ ആദ്യം കണ്ടെത്തിയതും അയാൾ ആണ് , എലിസെന്റയോടൊപ്പം പണം സമ്പാദിക്കുന്നു. അസാധാരണത്വത്തെ ദുരുപയോഗം ചെയ്യുന്ന മനുഷ്യന്റെ പ്രതീകമാണ്.
- എലിസെന്റ:
- പെലായോയുടെ ഭാര്യ. അവളും പ്രായോഗികതയുടെ മുഖം ആണ് . വൃദ്ധന്റെ സാന്നിധ്യം ഒരു സമയത്തു അവൾക്ക് ഭാരം ആകുന്നു, അവസാനം അദ്ദേഹം പോയതില്‍ അവൾ ആശ്വസിക്കുന്നു.
- സ്പൈഡര്‍-സ്ത്രീ:
- "വിചിത്രം" എന്ന ഗണത്തിലേക്ക് ഉൾപെടുത്താൻ സാധിക്കുന്ന മറ്റൊരു വ്യക്തി. അവളുടെ ദൗര്‍ലഭ്യം എളുപ്പത്തില്‍ വിശദീകരിക്കാവുന്നതാണ്. ഗ്രാമവാസികളുടെ മനസ്സിലാവുന്ന കാര്യങ്ങളെ അതിമാനുഷികതയെക്കാൾ മുന്‍തൂക്കം നല്‍കുന്ന പ്രവണതയിലേക്ക് കാഴ്ചവെയ്ക്കുന്നു.
IV. പ്രധാന ആശയങ്ങള്‍:
- മഹത്വം ചെറുതാക്കല്‍:
- ഗ്രാമവാസികള്‍ അതിശയകരമായ ഒരു ദൃശ്യത്തെ വിചിത്രമായി കാണാതെ, സംശയത്തോടെയും ഉദാസീനതയോടെയും കാണുന്നു.
- വ്യത്യസ്തതയുടെ സ്വഭാവം:
- വൃദ്ധന്‍ ഒരു ബാഹ്യ വ്യക്തിയാണെന്നും സമൂഹം മനസ്സിലാക്കാതെ അവനെ തള്ളിപ്പറയുന്നുണ്ടെന്നും കഥ വ്യക്തമാക്കുന്നു.
- ദുരുപയോഗവും ലാഭലോലതയും:
- പെലായോയും എലിസെന്റയും പണമുണ്ടാക്കാന്‍ വേണ്ടി വൃദ്ധനെ പ്രദര്‍ശിപ്പിക്കുന്നു.
- അസാധാരണത്വത്തിന്റെ ഭാരം:
- വൃദ്ധന്റെ സാന്നിധ്യം അവരുടെ ജീവിതം ഉല്ലാസകരമാക്കുന്നതിനുപകരം ഒപ്പം ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.
- സമയചക്രവും മാറ്റവും:
- ഗ്രാമീണരിൽ കാലക്രമേണ എത്തിച്ചേർന്ന അലസ ഭാവം, വൃദ്ധന്റെ രക്ഷപ്പെടൽ എന്നിവ പഴമയെ മറക്കുന്നതിന്റെയും പുതുമയിലേക്കുള്ള മനുഷ്യന്റെ തേടലിനെയും കുറിക്കുന്നു
V. സാഹിത്യോപാധികള്‍:
- മാന്ത്രിക യാഥാർത്ഥ്യം :
- അതിശയകരമായ ഘടകങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ ചേര്‍ത്തെടുത്ത്, കഥാപാത്രങ്ങള്‍ അതിനെ അസ്വാഭാവികത ഒന്നും ഇല്ലാതെ സ്വാഭാവികമായി കാണുന്നു.
- പ്രതീകങ്ങള്‍:
- ചിറകുകള്‍:
- ഉയർച്ചയോ , അതിലൂന്നിയ ലോകങ്ങളോ അല്ലെങ്കില്‍ അപാര്‍ത്വത്തിന്റെ പ്രതീകവും ആകാം.
- കോഴികൂട്:
- അസാധാരണത്വം സാധാരണ ജീവിതം നിരാകരിക്കുന്നതിന്റെയും ഒറ്റപ്പെടുത്തുന്നതിന്റെയും പ്രതീകം.
- പ്രളയം:
- അസാധാരണ സംഭവങ്ങള്‍ തുടങ്ങിയ ഒരു ഘട്ടം.
- വ്യംഗ്യം:
- ദൂതനെന്ന പ്രതീക്ഷയോടെയുള്ള ഗ്രാമവാസികളുടെ പ്രതീക്ഷയും വൃദ്ധന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള ഭേദം.
- അതിശയോക്തി :
- ഗ്രാമവാസികളുടെ പ്രതികരണങ്ങളിലെ അമിതത്വം ഊന്നിപ്പറയുന്നു.
- ലഘൂകരണം :
- അപൂര്‍വ്വ സംഭവങ്ങള്‍ സാധാരണ രീതിയില്‍ പ്രതിപാദിക്കുന്നതിലൂടെ മായാജാല യാഥാര്‍ത്ഥ്യത്തെ ശക്തിപ്പെടുത്തുന്നു.
VI. ചർച്ചയ്ക്കും വിശകലനത്തിനുംമുള്ള ചോദ്യങ്ങള്‍:
- വൃദ്ധന്‍ സംസാരിക്കാതിരിക്കുന്നതിന്റെ പ്രധാന്യം എന്താണ്?
- ചിലന്തി -സ്ത്രീയുടെ വരവുകാലത്ത് വൃദ്ധന്റെ ആകർഷണം കുറയുന്നതെന്തുകൊണ്ടാണ്?
- കഥ മാലാഖമാരെ പറ്റിയുള്ള പാരമ്പര്യമനോഭാവങ്ങളെ എങ്ങനെ ചോദ്യം ചെയ്യുന്നു?
- മനുഷ്യസ്വഭാവം, അറിയാത്തതിന്റെ മുന്നിലുള്ള പ്രതികരണങ്ങള്‍ എന്നിവയെക്കുറിച്ച് കഥ എന്ത് പറയുന്നു?
- കഥയുടെ പശ്ചാത്തലം എങ്ങനെ അതിന്റെ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു?
- വൃദ്ധന്‍ പറന്നുപോകുമ്പോള്‍
എലിസെന്റയ്ക്ക് ആശ്വാസം ലഭിക്കുന്നതിന്റെ പ്രസക്തി എന്താണ്?
Post a Comment
0Comments